യുണൈറ്റഡ് സ്പിരിറ്റിന്റെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി ഇൻബ്രൂ. 820 കോടി രൂപയ്ക്കാണ് യുണൈറ്റഡ് സ്പിരിറ്റിന്റെ മദ്യ ബ്രാൻഡുകൾ സിംഗപ്പൂർ കമ്പനി ഏറ്റെടുക്കുന്നത്. രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനിയും ബ്രിട്ടീഷ് ബിവറേജസ് ആന്റ് ആൽക്കഹോൾ കമ്പനിയായ ഡിയാജിയോയുടെ ഉപസ്ഥാപനവുമാണ് യുണൈറ്റഡ് സ്പിരിറ്റ്സ്.
ഇന്ത്യൻ വ്യവസായി രവി ഡിയോളിന്റെ ഉടമസ്ഥതയിലുള്ളതാണ് സിംഗപ്പൂർ കമ്പനി ഇൻബ്രൂ ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ്. ഹണി ബീ, ഗ്രീൻ ലേബൽ, റൊമാനോവ്, ഹേവാർഡ്സ്, ഓൾഡ് ടാവേൺ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളാണ് വിൽപ്പനയ്ക്ക് ഉള്ളത്.
Also Read: പേപ്പർ ഉൽപ്പന്നങ്ങൾ: കയറ്റുമതിയിൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം
ജനപ്രിയ ബ്രാൻഡുകൾ ഇൻബ്രൂവിന് സ്വന്തമാകുമ്പോൾ രാജ്യത്തെ പ്രധാന മദ്യ വിതരണ കമ്പനിയാകാൻ ഇൻബ്രൂവിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഇൻബ്രൂ ഏറ്റെടുക്കുന്ന ജനപ്രിയ ബ്രാൻഡുകൾ പ്രീമിയം ബ്രാൻഡുകളായി മാറും.
Post Your Comments