തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കാണിക്കവഞ്ചിയും അന്നദാനത്തിനായി ആളുകൾ പണം ദാനം ചെയ്യുന്ന പെട്ടിയും മോഷ്ടാവ് പൊളിച്ചു. ഇരുപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.
തമ്പാനൂരിന് സമീപം അരിസ്റ്റോ ജങ്ഷനിലെ ഗണപതി ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രഭാരവാഹികൾ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
Read Also : ‘ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’: ചിത്രം പങ്കിട്ട് അമൃത സുരേഷ്
ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധരുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐമാരായ വി.എസ്.രഞ്ജിത്, സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post Your Comments