മാർച്ച് പാദത്തിൽ വൻ വളർച്ച കൈവരിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 213.78 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അറ്റാദായം 103.78 കോടി രൂപയായിരുന്നു. ഇത്തവണ അറ്റാദായത്തിൽ 105.99 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
ഇന്റർനെറ്റ് ടിക്കറ്റിംഗിൽ കഴിഞ്ഞ വർഷത്തെ വരുമാനം 212.01 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ 292.82 കോടിയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും വർദ്ധിച്ചിട്ടുണ്ട്. പ്രവർത്തന വരുമാനം 103.5 ശതമാനം ഉയർന്ന് 690.96 കോടി രൂപയായി.
Also Read: മൂഴിമലയില്‍ കാട്ടാന ആക്രമണം : രണ്ടുപേര്‍ക്ക് പരിക്ക്
റെയിൽ നീറിൽ നിന്നുള്ള വരുമാനത്തിലും വളർച്ച കൈവരിച്ചിട്ടുണ്ട്. റെയിൽ നീറിൽ നിന്നുള്ള വരുമാനം 27.80 കോടി രൂപയിൽ നിന്ന് 51.88 കോടി രൂപയായി.
Post Your Comments