ഇടുക്കി: പൂപ്പാറയിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആറ് പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. നോർത്ത് ഇന്ത്യയിലെ പീഡന വാർത്തകളിൽ ക്ഷോഭിക്കുന്ന സാംസ്കാരിക നായകരോ, ഇടത്-വലത് നേതാക്കളോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നമ്പർ വൺ കേരളത്തിലെത്തിയ അന്യ സംസ്ഥാനക്കാരിയായ പെൺകുട്ടിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്.
രണ്ടാഴ്ച മുമ്പാണ് പെൺകുട്ടിയും കുടുംബവും കേരളത്തിലെത്തിയത്. ബംഗാളിൽ നിന്നെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവർ ഏലത്തോട്ടത്തിൽ ജോലി ശരിയാക്കി കേരളത്തിൽ എത്തിയത്. കടുത്ത ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ കഴിയുമെന്നും മകളെ പഠിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു ഈ കുടുംബം കരുതിയിരുന്നത്. എന്നാൽ, പൂപ്പാറയിലെ ഈ തേയിലത്തോട്ടം പെൺകുട്ടിക്ക് സമ്മാനിച്ചത് തീരാവേദനയാണ്. നല്ലൊരു വിദ്യാഭ്യാസവും സമാധാന ജീവിതവും പ്രതീക്ഷിച്ചെത്തിയ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണ്.
Also Read:820 കോടിക്ക് 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി ഈ സിംഗപ്പൂർ കമ്പനി
പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിൽ എത്തിയതായിരുന്നു പെൺകുട്ടി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ഇവർ തേയിലത്തോട്ടത്തിനുള്ളിലേക്ക് പോയി. ഇവിടെ വെച്ച് അഞ്ച് പേരും പെൺകുട്ടിയെ മാറി മാറി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പൂപ്പാറ സ്വദേശികളടക്കം 6 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച പുറത്തുപോയ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പോലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇനി എത്രയും വേഗം പെൺകുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് മാതാപിതാക്കളുടെ ആലോചന. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒരു പുതുജീവിതം പ്രതീക്ഷിച്ചെത്തിയവർ, അവസാനിക്കാത്ത മുറിവും പേറി തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ്.
Post Your Comments