ഓഹരി രംഗത്ത് പുതിയ തീരുമാനങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കുകയാണ്. 10 രൂപ മുഖവിലയുള്ള ഓഹരികളാണ് കമ്പനിക്ക് ഉള്ളത്.
ടിവിഎസ് ഓട്ടോമൊബൈൽ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 3,32,195 ഓഹരികളാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രക്ക് ഉളളത്. നിലവിൽ, കമ്പനിക്കുളള 2.76 ശതമാനം ഓഹരികളും മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കി.
‘ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ ഇനി കമ്പനി കൂടുതൽ ശ്രദ്ധ പതിപ്പിക്കില്ല. പകരം, ഇലക്ട്രിക് കാറുകളും കമേഴ്ഷ്യൽ വാഹനങ്ങളും വികസിപ്പിച്ച് വിൽക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം’, മഹീന്ദ്ര കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ പറഞ്ഞു.
Post Your Comments