KeralaLatest NewsNewsIndia

വായു മലിനീകരണം ഭൂമിയെ നശിപ്പിക്കുന്നതെങ്ങനെ?

ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറ എന്ന് പറയുന്നത് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷമാണ്. ആ ഒരു അന്തരീക്ഷ ഉണ്ടാക്കിയടുക്കേണ്ടത് മനുഷ്യൻ തന്നെയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് മനുഷ്യൻ തന്നെ. വേറൊന്നും കൊണ്ടല്ല, മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതെയാണ് ഈ പ്രകൃതിയുടെ നാശം എന്നത് കൊണ്ട് തന്നെ. ഭൂമി മലിനമാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വായു മലിനീകരണമാണ്.

ആഗോളവത്കരണവും പരിസ്ഥിതിയെ തകിടം മറിക്കുന്ന വ്യാവസായങ്ങളും വിഭവചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് ജനങ്ങൾ നേരിടുന്ന ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്‌നമാണ് വായുമലിനീകരണം. അത് തടയാനാണ് മനുഷ്യർ ശ്രമിക്കേണ്ടത്. അതിനവർക്ക് എവിടെ സമയം? മുന്നോട്ടുള്ള ഓട്ടപ്പാച്ചിലിനിടെ ഭൂമിയെ എങ്ങനെ കൂടുതൽ മലിനമാക്കാം എന്നാണവർ ആലോചിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളാണ് ഓരോ മണിക്കൂറിലും നടന്നുകൊണ്ടിരിക്കുന്നത്.

Also Read:‘മരത്തിന്‍റെയും വിത്തിന്‍റെയും പൂവിന്‍റെയും മഹത്വം അറിഞ്ഞ് കുട്ടികൾ വളരട്ടെ’: അവരാണ് നമ്മുടെ നല്ല ഭാവി

ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തില്‍ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു എന്നാണ് കണക്ക്. ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം മരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയിലാണ്. രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നതാകട്ടെ വാഹനങ്ങളില്‍ നിന്നും. ഡൽഹി നഗരങ്ങളില്‍ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ബാധ്യതയായി മാറി കഴിഞ്ഞു.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക, എന്നിവ വഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button