Latest NewsIndia

ഇന്ത്യയുടെ പങ്ക് നാമമാത്രം: കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളെന്ന് നരേന്ദ്ര മോദി

ഡൽഹി: ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ ഇന്ത്യയുടെ പങ്ക് നാമമാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘സേവ് സോയിൽ മൂവ്മെന്റ്’-ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവുമധികം കാർബൺ പുറത്തു വിടുന്നത് വികസിത രാഷ്ട്രങ്ങളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂമിയിലുള്ള പ്രകൃതി വിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതും, ഏറ്റവുമധികം കാർബൺ ബഹിർഗമനം നടക്കുന്നതും അത്തരം രാജ്യങ്ങളിലാണ്. ഇന്ത്യ പരിസ്ഥിതിയുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണെന്നും, എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സദ്ഗുരു ജഗ്ഗി വാസുദേവ്, കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖർ തുടങ്ങിയവരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വച്ഛ് ഭാരതായാലും ശരി, നമാമി ഗംഗേ ആയാലും ശരി, ഇന്ത്യയുടെ പദ്ധതികൾ പരിസ്ഥിതി സൗഹൃദപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button