ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവ വൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ഭൂമിയെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍ വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.
പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസ വ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഹരിത ഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം.
നമുക്ക് ചുറ്റുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നമുക്ക് ഇന്ന് ഭൂമിയില്‍ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്.
1972ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം, 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തില്‍ ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎന്‍ പുതിയ ആശയം കൊണ്ടുവന്നു.
Post Your Comments