KeralaLatest NewsIndiaNewsInternational

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് നട്ടം തിരയുന്ന ലോകം

2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ്

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് പല പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴി തെളിക്കുന്നത്. ജൂൺ അഞ്ചിന് ലോകമെമ്പാടും ആളുകൾ പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. സ്‌കൂളുകളും സംഘടനകളും മരങ്ങൾ നട്ടും പ്രകൃതിയെക്കുറിച്ചു വാതോരാതെ അന്ന് മാത്രം സംസാരിച്ചാൽ മാറുന്നത് ആണോ പരിസ്ഥിതി പ്രശ്നങ്ങൾ.

മരങ്ങൾ നട്ടതുകൊണ്ടോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നത് കൊണ്ടോ അവസാനിക്കുന്നതല്ല പരിസ്ഥിതി വിഷയങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തിലൂടെ ആരോഗ്യ സ്ഥിതിയും സാമ്പത്തിക സ്ഥിതിയും മോശമായ കാലഘട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി ലോകം കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. അതിൽ നിന്നും ലോകം മുക്തമാകുന്നതേയുള്ളൂ. ഇപ്പോൾ, ചൂട് വർദ്ധിക്കുകയും ജലവും വായുവും മലിനമാവുകയും കാട്ടുതീ പടരുകയും ചെയ്യുന്ന ഒരു കാലമാണ്. പലയിടത്തും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.

read also: ആദം- ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്

ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടു കൂടുന്നതും ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർ​ഗ്ഗങ്ങൾ, അവയുടെ ആവാസ്ഥ വ്യവസ്ഥ നശിക്കുന്നതിലൂടെ നേരിടുന്ന വംശനാശ ഭീഷണിയും ഭൂമിയും വായുവും വെള്ളവും മലിനമാകുന്നതുമാണ് നമ്മുടെ ഭൂമി ഇന്നനുഭവിക്കുന്ന വലിയ പാരിസ്ഥിതിക പ്രതിസന്ധികൾ.

ഇതിന് ഒരു പരിഹാരം കാണണമെങ്കിൽ വികാസനോന്മുഖമായി പ്രവർത്തിക്കുന്ന മനുഷ്യൻ എന്ന ജീവി വർഗ്ഗം തന്നെ ശ്രമിക്കണം. നമ്മുടെ എക്കോണമിയേയും സമൂഹത്തേയും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുന്നതിലൂടെ മാത്രമേ ഈ ഒരു പ്രതിസന്ധിയെ ഒരു പരിധിവരെ മറികടക്കാൻ കഴിയു.

2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (#OnlyOneEarth) എന്നതാണ്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമിന്റെ നേതൃത്വത്തിൽ 1973 മുതലാണ് ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിച്ചു തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button