ഡൽഹി: ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഡൽഹിയിൽ കനത്ത പ്രതിഷേധം നടത്തി. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു.
ഇന്ത്യയിലുള്ള മെഡിക്കൽ കോളേജുകളിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുകയോ, അല്ലെങ്കിൽ ചൈനയിലേക്ക് തിരിച്ചുപോകാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയോ ചെയ്യണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. 2020 ജനുവരി മുതൽ ഓൺലൈൻ വിദ്യാഭ്യാസമാണ് ഇവർക്ക് ലഭിക്കുന്നത്. എന്നാൽ, എംബിബിഎസ് പോലെ തന്ത്രപ്രധാനമായ ഒരു കോഴ്സിന് ഓൺലൈൻ പഠനം കൊണ്ട് മാത്രം മതിയാകില്ല എന്നാണ് വിദ്യാർത്ഥികളുടെ വാദമുഖം.
സമരത്തിൽ പങ്കെടുക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ഉണ്ട്. സോണിയ ജോർജ് (24) മലയാളി വിദ്യാർത്ഥിനി സിഷ്വാൻ സർവകലാശാലയിലാണ് മെഡിസിനു പഠിച്ചിരുന്നത്. അവസാന പരീക്ഷയും പൂർത്തിയാക്കിയ സോണിയ, പ്രാക്ടിക്കൽ ഇല്ലാതെ തന്റെ ഡിഗ്രിയുടെ വാലിഡിറ്റി ആലോചിച്ചാണ് ആശങ്കപ്പെടുന്നത്.
Post Your Comments