ബംഗളൂരു: മേൽജാതിക്കാർ ക്ഷേത്രപ്രവേശനം തടഞ്ഞതോടെ പൊലീസ് സുരക്ഷയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ. കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിലാണ് പ്രവേശനം നടത്തിയത്. മേൽജാതിക്കാരുടെ കനത്ത എതിർപ്പിനെ തുടർന്ന് ഈ ക്ഷേത്രത്തിലേക്ക് ദളിതർക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഹവിനഹള്ളിയിലെ ദളിത് വിഭാഗക്കാർ ജില്ലാ ഭരണത്തിന് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന്, ഇരുകൂട്ടരെയും ഉൾപ്പെടുത്തി യോഗം നടത്തി ഒത്തുതീർപ്പാക്കാൻ ആയിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ, മേൽജാതിക്കാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ യോഗം പരാജയപ്പെടുകയായിരുന്നു.
തുടർന്ന്, ഗ്രാമത്തിൽ പോലീസിനെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ദളിതുകളെ തടയുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന നിർദേശവും പോലീസ് നൽകിയിരുന്നു. പോലീസ് ജീപ്പിലാണ് ദളിത് സ്ത്രീകളെ ക്ഷേത്രത്തിൽ എത്തിച്ചത്.
Post Your Comments