Latest NewsKeralaNattuvarthaNews

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു: രണ്ടുപേർ പിടിയിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിയായ ഷാനു എന്ന ഇർഷാദാണ്, പന്നിവേട്ടയ്ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. കട്ടുപന്നിയെ വെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം.

ഇർഷാദ് ഉൾപ്പെടെ മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്നും ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതായാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്, ഇർഷാദിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button