മുംബൈ: രാജസ്ഥാന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയ്‌സ്വാള്‍ നല്‍കിയ തുടക്കമാണ് രാജസ്ഥാന്‍റെ കുതിപ്പിന് കാരണമായതെന്നും പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കഴിയുന്നൊരു ബാറ്ററുള്ളത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണെന്നും സെവാഗ് പറയുന്നു.
‘ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജിനെതിരെ 16 റണ്‍സടിച്ച് ജയ്സ്വാള്‍ മറുവശത്ത് നില്‍ക്കുന്ന ജോസ് ബട്‌ലറുടെ സമ്മര്‍ദ്ദമകറ്റി. അതിന് അവന് കൈയടിച്ചേ മതിയാവൂ. ചെറിയ ഇന്നിംഗ്സായിരിക്കാം അവന്‍ കളിച്ചത്. പക്ഷെ അത് ടീമിന് വലിയ സംഭാവനയായിരുന്നു. പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കഴിയുന്നൊരു ബാറ്ററുള്ളത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്’.
Read Also:- വായിലും ശ്വസനത്തിലും പുതുമ നൽകാൻ കൽക്കണ്ടം!
‘പക്ഷെ അവന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കണമെങ്കില്‍ വലിയ സ്കോറുകള്‍ നേടിയേ മതിയാവു. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റിയാലെ അവന്‍ ഇന്ത്യന്‍ ടീമിലെത്തൂ. അവനത് ചെയ്താല്‍ തീര്‍ച്ചയായും അവന്‍ ഇന്ത്യക്കായി കളിക്കുമെന്നുറപ്പ്. റണ്ണിനായുള്ള ദാഹം അടങ്ങാതെ കാക്കാന്‍ അവനാവണം. പക്ഷെ അവന്‍ ഇന്നലെ 13 പന്തില്‍ നേടിയ 21 റണ്‍സ് ടീമിന് വിലമതിക്കാനാവാത്തതായിരുന്നുവെന്ന് നിസംശയം പറയാം’ സെവാഗ് പറഞ്ഞു.
Post Your Comments