അബുദാബി: ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ ഷാതി പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ജോർദാൻ പ്രധാനമന്ത്രി ബിഷർ അൽ ഖസാവ്നെയുമായും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായും കൂടിക്കാഴ്ച്ച നടത്തി.
സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായുള്ള വ്യാവസായിക പങ്കാളിത്തത്തെ യുഎഇ പ്രസിഡന്റ് പ്രശംസിച്ചു. ജോർദാനിലെയും ഈജിപ്തിലെയും പ്രധാനമന്ത്രിമാർ ശൈഖ് മുഹമ്മദിനെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. ജോർദാൻ രാജാവിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റിന്റെയും ആശംസകളും ശൈഖ് മുഹമ്മദിന് കൈമാറി. ശൈഖ് മുഹമ്മദിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും ആശംസകൾ നേരുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള വ്യാവസായിക പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
Read Also: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കുന്നിതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
Post Your Comments