ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാർ കാർഡോ, കാർഡിലെ വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ദുരുപയോഗം തടയാന്‍ അവസാന നാലക്കം മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി വേണം ഉപയോഗിക്കാനെന്നും ഐ.ടി മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി വാങ്ങുന്നത് കുറ്റകരമാണെന്നും, ഇത്തരം സ്ഥാപനങ്ങൾക്ക് കാർഡോ, കാർഡിന്റെ കോപ്പിയോ നൽകരുതെന്നും മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു.
ഐ.ടി മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്
- നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനവുമായും പങ്കുവെക്കരുത്. അത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. പകരം ആധാര്‍ നമ്പറിന്റെ നാലക്കം മാത്രം കാണുന്ന മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കുക. അത് യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
- ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പബ്ലിക് കംപ്യൂട്ടറുകളില്‍ നിന്നുമെല്ലാം ആധാര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നത് ഒഴിവാക്കുക.
- യു.ഐ.ഡി.എ.ഐയില്‍ നിന്ന് ലൈസന്‍സ് നേടാത്ത സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വ്യക്തിയുടെ ആധാര്‍ ചോദിക്കാന്‍ കഴിയില്ല.
- സ്വകാര്യ സ്ഥാപനങ്ങളായ ഹോട്ടലുകള്‍ പോലുള്ളവയ്ക്ക് ആധാര്‍ ശേഖരിക്കാനുള്ള അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ആധാര്‍ ആക്ട് 2016 പ്രകാരം കുറ്റകരമാണ്.
Post Your Comments