ആലപ്പുഴ: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കുന്നിതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് വളവനാട്ട് ചിറ ജോസ്കുട്ടി- ലീന ദമ്പതികളുടെ മകൻ അലൻ ജോസ് (15) ആണ് മരിച്ചത്.
പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഉച്ചയോടെ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അലനെ മുങ്ങിയെടുത്തത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അലൻ തൈക്കാട്ടുശേരി എസ്എംഎസ് ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ജോൺസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട്ടുശേരി സെന്റ് ആൻ്റണിസ് പള്ളിയിൽ നടക്കും.
Post Your Comments