മുംബൈ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന മുറികള്‍ തുറന്നുപരിശോധിക്കണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ട സംഭവത്തിനെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. അവര്‍ താജ്മഹലിനുള്ളില്‍ പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിരയുകയാണെന്ന് ഒവൈസി പരിസഹിച്ചു. മഹാരാഷ്ട്രയിലെ ബിവണ്ടിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്, അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നത്.
താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്നും, താജ്മഹലിനുള്ളില്‍ അടച്ചിട്ട 22 മുറികള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ബി.ജെ.പി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഹര്‍ജി തള്ളിയ കോടതി, ഇത്തരം കാര്യങ്ങള്‍ ചരിത്രകാരന്‍മാര്‍ക്ക് വിട്ടുനല്‍കണമെന്ന് നിർദ്ദേശിച്ചിരുന്നു.
‘ഇന്ത്യ എന്റെയോ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡര്‍ക്കും ആദിവാസികള്‍ക്കും മാത്രമാണ്. മുഗള്‍ വംശജര്‍ക്ക് ശേഷം മാത്രമാണ് ബി.ജെ.പിയും, ആര്‍.എസ്.എസും. യഥാർത്ഥത്തിൽ ഇന്ത്യ രൂപപ്പെട്ടത് ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ കുടിയേറിയതിന് ശേഷമാണ്’, ഒവൈസി വ്യക്തമാക്കി.
Post Your Comments