തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ, രോഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതിന് മുന്‍പും വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : പാളയം സിഎസ്ഐ പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം: സംഘർഷാവസ്ഥ
വെസ്റ്റ് നൈല്‍ പനി മൂലം മരിച്ചയാള്‍ക്ക് ഏപ്രിലില്‍ പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മസ്തിഷ്‌ക ജ്വരം ഉണ്ടായപ്പോള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി. മരിച്ചയാള്‍ക്ക് രോഗം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. രോഗം വൈകി തിരിച്ചറിയുന്നത് പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞു.
ഈ വര്‍ഷം, ഇത് രണ്ടാമത്തെ കേസാണ്, കൂടുതല്‍ പേരിലേക്ക് പടരും എന്ന പേടി വേണ്ട. മറ്റ് ജില്ലകളിലും ജാഗ്രത വേണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍, മരിച്ചയാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് പ്രദേശത്ത് ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments