
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു. കാട്ടാക്കടയിൽ പുല്ലുവിളാകത്താണ് സംഭവം.
മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കമ്മൽ മോഷ്ടിച്ചത്. എന്നാൽ, കമ്മൽ സ്വർണമല്ലെന്ന് വീട്ടമ്മ വ്യക്തമാക്കി.
സമീപത്തെ കഞ്ചാവ് സംഘമാകാം മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ, കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments