KeralaCinemaMollywoodLatest NewsNewsEntertainment

അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: സുമേഷ് മൂര്‍

'ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല, അപ്പോള്‍ അത് റേപ്പായി, മീ ടൂവായി': ഏത് പൊട്ടനും കാര്യങ്ങൾ മനസിലാകുമെന്ന് മൂർ

കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്ന കേസില്‍ താൻ വിജയ് ബാബുവിനൊപ്പമാണെന്ന് നടന്‍ സുമേഷ് മൂര്‍. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നും, അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ലെന്നും മൂര്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്രപുരസ്‌കാരവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മൂർ. മീഡിയ വണിനോട് ആയിരുന്നു താരത്തിന്റെ മറുപടി. കളയിലെ പ്രകടനത്തിന് ഇത്തവണത്തെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം മൂറിനാണ് ലഭിച്ചത്.

Also Read:സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം കണ്ടെത്തി : ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ചി​ത​റി കി​ട​ക്കു​ന്ന നി​ല​യിൽ

അവള്‍ക്കൊപ്പമെന്നത് ട്രെന്‍ഡായെന്നും താന്‍ അവനൊപ്പമാണെന്നും മൂര്‍ പറഞ്ഞു. ‘ഞാന്‍ പറയുന്നത്, ഇത് കോടതിയില്‍ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആള്‍ക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല.

ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്‍ക്കാര് വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും. ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. അപ്പോള്‍ അത് റേപ്പായി, മീ ടൂവായി പ്രശ്‌നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്,’ മൂര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button