ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. 16 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. 15 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് വാജ്പേയി, ഉത്തർപ്രദേശിൽ നിന്ന് രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിംഗ്,സംഗീത യാദവ്,രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മദ്ധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ്,മഹാരാഷ്‌ട്രയിൽ നിന്ന് അനിൽ ബോണ്ട എന്നിവരാണ് ബി.ജെ.പി പ്രഖ്യാപിച്ച പട്ടികയിലുള്ളത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച മഹാരാജാസില്‍
ബീഹാറിൽ അഞ്ച് സീറ്റിലേക്കും, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് സീറ്റ് വീതവുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് സീറ്റ് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം സീറ്റുകളിലേക്കും, തെരഞ്ഞെടുപ്പ് നടക്കും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments