Latest NewsNewsIndia

‘കാൺപൂരിൽ ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണിക്കടയാക്കി’: ശക്തമായ നടപടിയെടുത്ത് മേയർ

ലക്നൗ: കാൺപൂരിൽ അനധികൃതമായി ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണി കടയാക്കിയതിനെതിരെ ശക്തമായ നടപടിയെടുത്ത് മേയർ. മതതീവ്രവാദികളാണ് ക്ഷേത്രം കയ്യേറിയത്. മേയർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. നേരത്തെ, ഡോക്ടർ ബേരി ചൗരയിലെ രാം ജാനകി ക്ഷേത്രം ബിരിയാണി കടയാക്കിയത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്ഷേത്രങ്ങൾ കയ്യേറിയതായി കണ്ടെത്തിയത്.

മേയർ പ്രമീള പാണ്ഡേയും അൻവർഗഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നാല് പോലീസ് സ്റ്റേഷൻ പരിധിയിലെ 7 ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തിയത്. വളച്ചുകെട്ടിയ ഭൂമികളുടെ പൂട്ട് തകർത്താണ് സംഘം പരിശോധന നടത്തിയത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ക്ഷേത്രങ്ങളാണ് കയ്യേറിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഈ പ്രദേശത്തെ 124 ക്ഷേത്രങ്ങൾ കയ്യേറിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. ക്ഷേത്രങ്ങൾ എല്ലാം തന്നെ ക്ഷയിച്ച നിലയിലാണെന്ന് അവർ വ്യക്തമാക്കി. കയ്യേറ്റം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button