തിരുവനന്തപുരം: മധ്യകേരളത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചയും ആക്രമണവും നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പദ്ധതി പുറത്തായ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നിരോധിക്കാന്‍ കാണിക്കുന്ന താത്പര്യം ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു.
read also: പുതിയ ഇഡി ഡയറക്ടർ ഇൻ ചാർജ് ആയി രാഹുൽ നവിൻ ഐആർഎസ്
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കേരളത്തില്‍ ഭീകര സംഘടനയുടെ നീക്കം വ്യക്തമാക്കുന്നത്. പുരോഹിതരെ വകവരുത്താന്‍ പദ്ധതിയിട്ടെന്ന ഗൗരവമേറിയ വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.
ചെന്നൈയില്‍ നിന്ന് പിടിയിലായ തൃശൂര്‍ സ്വദേശിയായ ഐഎസ് ഭീകരന്‍ നബീല്‍ അഹമ്മദ് ആയിരുന്നു കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍. കേരളത്തില്‍ ഐഎസ് മൊഡ്യൂള്‍ രൂപീകരിക്കാനുള്ള നീക്കം എന്‍ഐഎ തകര്‍ത്തിരുന്നു. ആരാധനാലയങ്ങള്‍ കവര്‍ച്ച ചെയ്യുന്നത് കൂടാതെ കേരളത്തില്‍ പലയിടത്തും ഭീകരാക്രമണം നടത്താനും വ്യവസായ പ്രമുഖരെ കൊള്ളയടിക്കാനും ഐഎസ് പദ്ധതിയിട്ടിരുന്നു.
Post Your Comments