KeralaLatest NewsNews

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍: ക്ഷേത്രങ്ങളിലും സാസ്‌കാരിക ഇടങ്ങളിലും വന്‍ തിരക്ക്

തിരുവനന്തപുരം: അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. സാംസ്‌കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും , മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്.

Read Also: വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തില്‍ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ: സംഭവത്തിന് രാഷ്ട്രീയ ബന്ധമെന്ന് സംശയം

ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം. വിജയദശമി ദിനത്തില്‍ സംസ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരമെഴുതുന്നത്. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നുണ്ട്. ഭാഷ പിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്‍മാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button