കൊച്ചി: സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം വൈറലായതിനു പിന്നാലെ, ഗായികയും ഗോപീ സുന്ദറിന്റെ പങ്കാളിയുമായിരുന്ന അഭയ ഹിരണ്‍മയിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഗോപീ സുന്ദറുമൊന്നിച്ചുള്ള പഴയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചും അസഭ്യ കമന്റുകളില്‍ ടാഗ് ചെയ്തുമാണ് അഭയയ്‌ക്കെതിരെ ചിലർ ആക്രമണം അഴിച്ചു വിട്ടത്. ഇതേത്തുടർന്ന് തന്റെ ആണ്‍സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന അപവാദങ്ങള്‍ക്കെതിരേ പ്രതികരിക്കുകയാണ് ഗായിക.
തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദയവായി പരിചയക്കാരേയും സുഹൃത്തുക്കളേയും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അഭയ വ്യക്തമാക്കി.
അഭയയുടെ കുറിപ്പിന്റെ പൂർണ്ണരൂപം;
വയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത് : രണ്ട് വനിതകള്‍ പിടിയില്‍
എനിക്കൊരു ഉപകാരം ചെയ്യാമോ!!!
പുരുഷന്‍മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക. അവര്‍ ‘പുരുഷന്‍മാര്‍’ ആയ എന്റെ കൂട്ടുകാരന്‍ ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്‌നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അതു തികച്ചും ക്രൂരമാണ്..!!
നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള എന്റെ പ്രതികരണമാണെന്ന് അവകാശപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നും യുട്യൂബ് ചാനലുകളില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. ഒരു മാധ്യമത്തിനും ഞാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.
Post Your Comments