ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവാവ് ചതിച്ചതിന് പിന്നാലെ, യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി. ഉഡുപ്പി ജില്ലയിലെ കുണ്ടപുരയിലാണ് സംഭവം. ശിൽപ ദേവഡിഗ എന്ന 25കാരിയാണ് ആത്മഹത്യ ചെയ്തത്. വിവാഹിതനായ മുസ്ലീം യുവാവ് യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന്, മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌തെന്നും ഇത് ലവ് ജിഹാദാണെന്നും കുടുംബം ആരോപിച്ചു.
കോട്ടേശ്വർ സ്വദേശിയായ അസീസുമായി യുവതി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹിതനാണെന്ന വിവരം ഇയാൾ യുവതിയിൽ നിന്നും മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോയും യുവാവ് ഷൂട്ട് ചെയ്തിരുന്നു. ആദ്യമൊക്കെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്ന അസീസ് പിന്നീട്, വിവാഹക്കാര്യം പറഞ്ഞതോടെ യുവതിയെ മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു.
മതപരിവർത്തനം നടത്തിയില്ലെങ്കിൽ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. യുവതിയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. അസീസ് തന്നെ ചതിച്ചെന്നാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇയാളുടെ ഭാര്യ സൽമയും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസീസിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
Post Your Comments