KozhikodeLatest NewsKeralaNattuvarthaNews

സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം : കുട്ടിയുടെ ഇരുകാലിനും ഗുരുതര പരിക്ക്

ചേപ്പിലങ്ങോട് മുല്ലപ്പള‌ളിയില്‍ സനൂബിന്റെ മകന്‍ അദ്നാന്‍(12) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്

കോഴിക്കോട്: സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് മുല്ലപ്പള‌ളിയില്‍ സനൂബിന്റെ മകന്‍ അദ്നാന്‍(12) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.

തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് സംഭവം. രാവിലെ ഒന്‍പതോടെ കടയില്‍ സാധനം വാങ്ങാന്‍ പോയി സൈക്കിളില്‍ മടങ്ങിവരികയായിരുന്ന അദ്‌നാനെ തിരുവമ്പാടി ടൗണിന് 200 മീറ്റര്‍ മാത്രം അകലെ റോഡില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. ഇരു കാലുകള്‍ക്കും പന്നിയുടെ കുത്തേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : ‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും പോയ കാട്ടുപന്നി അടുത്തുള‌ള വീട്ടില്‍ കുടുങ്ങി. തുടർന്ന്, സ്ഥലത്തെത്തിയ വനപാലകര്‍ എം പാനല്‍ ഷൂട്ടറെ ഉപയോഗിച്ച്‌ പന്നിയെ വെടിവച്ച്‌ കൊന്നു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്‌നാന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button