നെടുങ്കണ്ടം: കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. തൂവല്‍ പാറയ്ക്കല്‍ സിനോഷിന്റെ ഭാര്യ ഷൈബി(38)ക്കാണ് പരിക്കേറ്റത്.
നെടുങ്കണ്ടത്തിനു സമീപം തൂവലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ കാട് വെട്ടുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി ഷൈബിയെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ വലതുകാലിന് പരിക്കേറ്റു.
Read Also : ഉള്ളിക്കൽ ടൗണിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം: ഭയന്നോടിയ നിരവധി പേർക്ക് പരിക്ക്
വീട്ടമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments