KeralaLatest NewsNews

വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല: ചെന്നിത്തല തൃക്കാക്കരയില്‍

 

എറണാകുളം: തൃക്കാക്കരയില്‍ സർക്കാരിനെതിരായ വികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നും എൽ.ഡി.എഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

‘വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല. അത് കോണ്‍ഗ്രസിന്‍റെ ശൈലി അല്ല, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് സർക്കാർ കണ്ടുപിടിക്കട്ടെ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റവും അധികം വ്യക്തിഹത്യ നേരിട്ടയാളാണ് താൻ. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചാരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയും’- ​അ‌ദ്ദേഹം പറഞ്ഞു.

അ‌തേസമയം, തൃക്കാക്കരയിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബി.ജെ.പിക്ക് ആകും കിട്ടുക. പി.സി ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button