കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി കുവൈത്ത്. പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫെൻസ് അഫയേഴ്സ് കമ്മിറ്റിയാണ് പ്രമേയത്തിന് അംഗീകാരം നൽകിയത്. കുവൈത്തിലെ പ്രവാസികൾക്ക് അവരുടെ തൊഴിൽ അനുസരിച്ച് രണ്ടോ, മൂന്നോ വർഷം വരെയാണ് പരമാവധി റെസിഡൻസി കാലാവധിയുടെ സാധുത ലഭിക്കുന്നത്.
വിദേശ നിക്ഷേപകരുടെ പരമാവധി റെസിഡൻസി കാലാവധി 15 വർഷമാക്കി ഉയർത്തുന്നതിനും ഈ പ്രമേയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുളളവർക്ക് 10 വർഷം വരെ റെസിഡൻസി അനുവദിക്കുന്നതിനും ഈ പ്രമേയം ശുപാർശ ചെയ്തിട്ടുണ്ട്. പ്രമേയം പാർലിമെന്റിൽ വോട്ടിങ്ങിന് അവതരിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments