MalappuramKeralaNattuvarthaLatest NewsNews

രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേർ വനം വിജിലൻസിന്റെ പിടിയിൽ

തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജാ മുഹമ്മദ് (39) എളങ്കൂർ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുൾകരീം (42) എടവണ്ണ പത്തപ്പിരിയം പാതാർക്കുന്ന് കമറുദ്ദീൻ (40) കാസർ​ഗോഡ് ചെങ്ങലകൊളക്കാടൻ ഹനീഫ മുഹമ്മദ് (46) ഇടനിലക്കാരനായ ആലപ്പുഴ ചേർത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി.ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

നിലമ്പൂർ: രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേർ വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജാ മുഹമ്മദ് (39) എളങ്കൂർ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുൾകരീം (42) എടവണ്ണ പത്തപ്പിരിയം പാതാർക്കുന്ന് കമറുദ്ദീൻ (40) കാസർ​ഗോഡ് ചെങ്ങലകൊളക്കാടൻ ഹനീഫ മുഹമ്മദ് (46) ഇടനിലക്കാരനായ ആലപ്പുഴ ചേർത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി.ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എളംങ്കൂർ പുലത്ത് തച്ചുണ്ണി റോഡിലെ കെ.എം. അപ്പാർട്ട്മെന്‍റിൽ നിന്നാണു തമിഴ്നാട് തിരുപ്പൂർ സ്വദേശി ഉൾപ്പെടെ അഞ്ചു പേർ പിടിയിലായത്.

Read Also : വികസനത്തിന്റെ വര്‍ണക്കുടമാറ്റം സൃഷ്ടിച്ച ഇടതുപക്ഷമെന്ന് അനൗൺസ്മെന്റ്, പൊന്നേ ഇങ്ങനെയൊക്കെ പറയാമോയെന്ന് ആന്റണി

കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം. രമേശന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇരുതല മൂരികളെ കൊണ്ടു വന്ന കാറും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button