WayanadNattuvarthaLatest NewsKeralaNews

നായാട്ട് നടത്തി മാംസം വിൽപന: നായാട്ട് സംഘം വനപാലകരുടെ പിടിയിൽ, വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു

മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ് അനീഷ്, മരുത വഴിക്കടവ് സ്വദേശികളായ ജിജോ ജോൺ, ജിബിൻ ജോൺ, തമിഴ്നാട് പന്തല്ലൂർ അമ്മൻകാവ് സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്

ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്തി മാംസം വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട മലയാളികളായ നാലുപേരടക്കം അഞ്ചുപേർ വനപാലകരുടെ പിടിയിലായി. മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ് അനീഷ്, മരുത വഴിക്കടവ് സ്വദേശികളായ ജിജോ ജോൺ, ജിബിൻ ജോൺ, തമിഴ്നാട് പന്തല്ലൂർ അമ്മൻകാവ് സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്.

Read Also : പ്രീമിയം റേഞ്ചിലൊരു കിടിലൻ ലാപ്ടോപ്പ്! എച്ച്പി OMEN 16 വിപണിയിലെത്തി, അറിയാം പ്രധാന സവിശേഷതകൾ

മഞ്ചേരി സ്വദേശി ജാസിർ ഓടി രക്ഷപ്പെട്ടു. ഇയാളുടെ രണ്ട് ഫോണുകൾ അടക്കം ഏഴ് മൊബൈൽ ഒരു മഹീന്ദ്ര ജീപ്പ്, ഒരു ഇന്നോവ കാർ മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പിടികൂടിയ വാഹനങ്ങളിൽ മാംസം സൂക്ഷിക്കുന്നതിനുള്ള രഹസ്യ അറകൾ കണ്ടെത്തി. മൃഗങ്ങളെ വെടിവെക്കാനുള്ള തോക്കും മറ്റും ലഭിക്കാത്ത സാഹചര്യത്തിൽ സംഘത്തിൽ കൂടുതൽ പേരും ഉണ്ടെന്നാണ് സംശയം. മേഖലയിലെ തദ്ദേശവാസികളുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വനപാലകർ പരിശോധിച്ചുവരുകയാണ്.

ഓവാലി റേഞ്ചിലെ പ്രത്യേക രാത്രി പട്രോളിംഗ് ടീം അംഗങ്ങളായ ഫോറസ്റ്റുമാരായ സുധീർകുമാർ, വീരമണി, പീറ്റർ ബാബു, ഫോറസ്റ്റ് ഗാർഡുമാരായ അരുൺകുമാർ, മണികണ്ഠൻ, മുരുകൻ, തമിഴൻബൻ, കാളിമുത്തു ഉൾപ്പെടെയുള്ളവരാണ് സംഘത്തെ വനത്തിനകത്ത് വെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button