
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട. കിള്ളിപ്പാലത്ത് ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന അഞ്ച് യുവാക്കൾ അറസ്റ്റിൽ. സിറ്റി നാർക്കോട്ടിക് സ്പെഷ്യൽ ടീമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.
Read Also : എലിവിഷം ഐസ്‌ക്രീമിൽ കലർത്തിയത് സഹോദരന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താൻ: പ്രതിയുടെ വെളിപ്പെടുത്തൽ
സംഘത്തിൽ നിന്നും 65 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ തിരുവല്ലം സ്വദേശി സുഹൈദാണ് ബംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിക്കുന്നത്. ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കാനും പ്രതികള്‍ സൗകര്യമൊരുക്കിയിരുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് ഇതേ ലോഡ്ജിൽ വച്ച് മയക്കുമരുന്ന സംഘം പൊലീസിന് നേരെ നാടൻ പടക്കെറിഞ്ഞ ശേഷം രക്ഷപ്പെട്ടത്. അന്നും കഞ്ചാവും നാടൻ തോക്കും ലോഡ്ജ് മുറിയിൽ നിന്നും പിടികൂടിയിരുന്നു.
Post Your Comments