തിരുവനന്തപുരം: കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍, കേരളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി മാതൃക സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക ബസ്സുകള്‍ നമ്മൾ തയ്യാറാക്കിയെന്നും, മത്സ്യ മേഖലയിലും പ്രത്യേക ശ്രദ്ധ സർക്കാർ പതിപ്പിച്ചുവെന്നും ആന്റണി രാജു പറഞ്ഞു.
Also Read:വിളക്ക് കൊളുത്തുമ്പോൾ ഇവ ശ്രദ്ധിക്കണം
‘സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ശക്തമായ നടപടികള്‍ എടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വിസ്മയ കേസ് സംബന്ധിച്ച സര്‍ക്കാരിന്റെ ഇടപെടല്‍ ഇതിന് തെളിവാണ്. സമൂഹത്തിന്റെ മനഃസാക്ഷിയെതൊട്ട കേസില്‍, പ്രതിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടു’, മന്ത്രി വ്യക്തമാക്കി.
‘ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ് കടന്നു പോയത്. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണ ആര്‍ജ്ജിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ലോകത്തെ ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നു. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസമായപ്പോള്‍ എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇപ്പോള്‍ സേവനം എത്തിക്കുന്നു’, ആന്റണി രാജു പറഞ്ഞു.
‘കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍ നമ്മള്‍ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി മാതൃക സൃഷ്ടിക്കുന്നു. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക ബസ്സുകള്‍ തയ്യാറാക്കി. മത്സ്യ മേഖലയിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സമുദ്ര ബസ്സ് ആരംഭിച്ചു. കോവളം-ബേക്കല്‍ ജലപാത യാഥാര്‍ഥ്യമാകാന്‍ പോകുന്നു. സില്‍വര്‍ലൈന്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തും’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments