Latest NewsNewsLife StyleDevotional

വിളക്ക് കൊളുത്തുമ്പോൾ ഇവ ശ്രദ്ധിക്കണം

 

 

ഒറ്റത്തിരി മാത്രമിട്ട് വിളക്ക് കൊളുത്താന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഒരു ദിക്കിലേക്ക് മാത്രമാണ് തിരിയിടുന്നത് എങ്കില്‍ രണ്ട് തിരികള്‍ ഒരുമിച്ച് കൈ തൊഴുതിരിക്കുന്നത് പോലെ വച്ചത്തിന് ശേഷം കത്തിക്കുക. ഇങ്ങനെയുള്ള വിളക്കാണ് രാവിലെ കിഴക്ക് ദര്‍ശനമായി വീടുകളില്‍ കത്തിക്കേണ്ടത്. വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും ദര്‍ശിക്കുന്നതായിട്ടുള്ള വിളക്കാണ് തെളിക്കേണ്ടതെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

മൂന്ന്, അഞ്ച് എന്നീ എണ്ണത്തിലുള്ള തിരികളും വീടുകളില്‍ കത്തിക്കാം. 3 എണ്ണം ആണെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്കൊ വടക്കുകിഴക്കോ ദിശയിലേക്ക് വേണം തിരികള്‍ ദര്‍ശിക്കാന്‍. എന്നാല്‍, അഞ്ചു തിരിയിട്ട വിളക്കില്‍ പ്രധാന 4 ദിക്കുകള്‍ക്ക് പുറമെ വടക്കുകിഴക്ക് എന്ന ദിശയിലേക്കും തിരിയിടണം.

ഏഴു തിരിയിടുന്ന വിളക്കാണെങ്കില്‍ വടക്കുകിഴക്ക്, തെക്ക്കിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ ദിശകളിലേക്കും തിരിയിടണം. വടക്കു നിന്നും വിളക്ക് കൊളുത്തി തുടങ്ങിയ ശേഷം പ്രദക്ഷിണമായി തിരി തെളിക്കുകയും, ശേഷം കത്തിക്കാന്‍ ഉപയോഗിച്ച തിരി കെടുത്തി വയ്ക്കുകയും വേണം.

നെയ്‌വിളക്ക് വളരെ മഹത്തരമായ ഒന്നാണ്. ഇതിന്റെ മുന്‍പിലുള്ള പ്രാര്‍ത്ഥന വളരെ പെട്ടെന്ന് ഫലം തരുമെന്നാണ് വിശ്വാസം. പഞ്ചമുഖമുള്ള നെയ് വിളക്കാണ് ഇതില്‍ ഏറ്റവും മഹനീയമെന്നു കരുതപ്പെടുന്നു.

വിളക്കെണ്ണയ്ക്കു പകരമായി നല്ല ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഉപയോഗിക്കുന്നതും, കരിയും, പുകയും കുറവുള്ളതുമായ എണ്ണ ഉപയോഗിക്കുന്നതും ഐശ്വര്യപ്രദമാണ്.

വിളക്ക് അണയ്ക്കുമ്പോള്‍ ഊതികെടുത്തുന്നത് ദോഷകരമാണെന്ന് പറയപ്പെടുന്നു. തിരി എണ്ണയിലേക്ക് വലിച്ച് കെടുത്തുകയോ, പൂവ് കൊണ്ട് കെടുത്തുകയോ ചെയ്യാം.

ശരീരശുദ്ധി, മനശുദ്ധി എന്നിവയോടെ പൂവ് അര്‍പ്പിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തുന്നത് ഉത്തമവും, സുകൃതകരവുമാണ്. കുടുംബങ്ങളോടൊപ്പം ഒരുമിച്ച് നിലവിളക്കിനു മുന്നില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യദായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button