IdukkiNattuvarthaLatest NewsKeralaNews

കാ​റു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് ഉ​ട​മ​ക​ള​റി​യാ​തെ മ​റി​ച്ച് വി​ല്‍പ​ന : യുവാവ് പിടിയിൽ‌‌

അ​ടി​മാ​ലി ഇ​രു​നൂ​റേ​ക്ക​ര്‍ മോ​ള​ത്ത് ജ​യ​മോ​നെ​യാ​ണ്​ (37) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ടി​മാ​ലി: കാ​റു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് ഉ​ട​മ​ക​ള​റി​യാ​തെ മ​റി​ച്ച് വി​ല്‍പ​ന ന​ട​ത്തി​ വ​ന്ന യു​വാവ് അ​റ​സ്റ്റിൽ. അ​ടി​മാ​ലി ഇ​രു​നൂ​റേ​ക്ക​ര്‍ മോ​ള​ത്ത് ജ​യ​മോ​നെ​യാ​ണ്​ (37) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തോ​ക്കു​പാ​റ പ​ള്ളി​പ്പു​റം വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​നി​ല്‍കു​മാ​റി​ന്‍റെ കെ.​എ​ല്‍ 68 എ 9143 ​ന​മ്പ​ര്‍ കാ​റാ​ണ് ജ​യ​മോ​ന്‍ 2,35,000 രൂ​പ​ക്ക്​ വി​റ്റ​ത്. ഈ ​കാ​ര്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. വി​വാ​ഹ ആവ​ശ്യം പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ജ​നു​വ​രി 15-നാ​ണ്​ മാ​സ​വാ​ട​ക വ്യ​വ​സ്ഥ​യി​ൽ കാ​ര്‍ വി​ട്ടു ​ന​ല്‍കി​യ​ത്.

Read Also : ‘തെളിവില്ല’: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ

സ​മാ​ന​രീ​തി​യി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​റ്റൊ​രു കാ​റും വാ​ട​ക​ക്കെ​ടു​ത്ത് ഇയാൾ മ​റി​ച്ച് വി​റ്റ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഈ ​വാ​ഹ​ന​വും അ​ടി​മാ​ലി പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ജ​യ​മോ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പൊ​ലീ​സ്. അ​ടി​മാ​ലി എ​സ്.​ഐ ടി.​പി.ജൂ​ഡി, എ.​എ​സ്.​ഐ അ​ബ്ബാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button