കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പുറത്തായതിന് പിന്നാലെ ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. മത്സരത്തില്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും മധ്യ ഓവറുകളില്‍ രാഹുലിന്‍റെ മെല്ലെപ്പോക്കാണ് ടീമിന്‍റെ തോല്‍വിക്ക് കാരണമെന്ന് ശാസ്ത്രി തുറന്നടിച്ചു.
‘ലഖ്നൗ ഇന്നിംഗ്സിലെ ഒമ്പത് മുതല്‍ 14 വരെയുള്ള ഓവറുകളില്‍ രാഹുല്‍ കുറച്ചുകൂടി റിസ്ക് എടുത്ത് സ്കോര്‍ ചെയ്യണമായിരുന്നു. ചില സാഹചര്യങ്ങളില്‍ നേരത്തെ സ്കോറിംഗ് വേഗം കൂട്ടണം. അവസാനം വരെ കാത്തിരുന്നിട്ട് കാര്യമില്ല. പ്രത്യേകിച്ച് ഒമ്പത് മുതല്‍ 14വരെയുള്ള ഓവറുകളില്‍. ദീപക് ഹൂഡയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ സ്കോര്‍ ചെയ്യാനും രാഹുല്‍ ശ്രമിക്കണമായിരുന്നു’.
Read Also:- ചര്‍മ്മ പ്രശ്നങ്ങളുള്ളവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
‘കാരണം, ഹൂഡയും രാഹുലും ബാറ്റ് ചെയ്യുമ്പോള്‍ ഹൂഡ ആക്രമിച്ചു കളിക്കുകയായിരുന്നു. രാഹുലും കുറച്ചുകൂടി ആക്രമിച്ച് കളിക്കേണ്ടതായിരുന്നു. ഏതെങ്കിലും ബൗളറെ തിരഞ്ഞുപിടിച്ച് ആക്രമിക്കാമായിരുന്നു. കാരണം, അവസാന ഓവറുകള്‍ എറിയാന്‍ ഹര്‍ഷാല്‍ പട്ടേല്‍ വരുമെന്ന് രാഹുല്‍ കണക്കുകൂട്ടണമായിരുന്നു. ആ സമയം, ആവശ്യമായ റണ്‍റേറ്റ് കുറച്ചു കൊണ്ടുവന്നിരുന്നെങ്കില്‍ ആര്‍സിബി പരിഭ്രാന്തരാവുമായിരുന്നു’ രവി ശാസ്ത്രി പറഞ്ഞു.
Post Your Comments