പാരീസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടും. പാരീസിലെ സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാത്രി 12.30നാണ് മത്സരം. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ക്രെസ്തോവ്സ്കി സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്. യുക്രൈയ്ൻ യുദ്ധമാണ് വേദി പാരീസിലേക്ക് മാറ്റിയത്.
കരിയറിൽ പതിമൂന്നാം കിരീടം റയൽ മാഡ്രിഡ് നേടിയത് 2018ൽ ലിവർപൂളിനെ തോൽപ്പിച്ചാണ്. ഇക്കുറി അതിന് പകരം വീട്ടാനായാൽ ലിവർപൂളിന് ഏഴാം കിരീടം ആൻഫീൽഡിലെത്തിക്കാം. സെമിയിൽ വില്ലാറയലിനെ തോൽപ്പിച്ചാണ് ലിവർപൂൾ ഫൈനലിൽ കടന്നത്. പിന്നിൽ നിന്ന ശേഷമാണ് ടീം തിരിച്ചെത്തിയതും ഫൈനൽ ബർത്ത് ഉറപ്പാക്കിയതും.
അതേസമയം, സെമിയിൽ റയൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് തികച്ചും അവിശ്വസനീയമായിട്ടായിരുന്നു. പിന്നിൽ നിന്ന ശേഷമാണ് മാഡ്രിഡ് ഫൈനലിൽ കടന്നത്. ലീഗിൽ ക്വാർട്ടറിലും പ്രീക്വാർട്ടറിലും ടീം ജയിച്ചുകയറിയതും അവസാന നിമിഷങ്ങളിലാണ്. പിഎസ്ജിക്കും ചെൽസിക്കുമെതിരെ പിന്നിൽ നിന്നാണ് കയറിവന്നത്.
Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെണ്ടയ്ക്ക
2018ലെ കണക്ക് തീർക്കാൻ കാത്തിരിക്കുകയാണ് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ. അന്ന് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ടാക്കിളിൽ പരിക്ക് പറ്റി സലാ കളിയുടെ ആദ്യ പകുതിയിൽ കളം വിട്ടിരുന്നു. പിന്നാലെ ലിവർപൂൾ 3-1ന് തോൽക്കുകയും ചെയ്തു. ഫൈനലിൽ എതിരാളികൾ മാഡ്രിഡ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ സലായുടെ ആദ്യ പരാമർശവും അതായിരുന്നു.
Post Your Comments