IdukkiKeralaNattuvarthaLatest NewsNews

യു​വാവ് വീട്ടിൽ മരിച്ച നിലയിൽ

വ​ലി​യ​തോ​വാ​ള പ​ന​ച്ചി​തു​രു​ത്തി​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ വി​ഷ്ണു(22) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: രാത്രി ഉറങ്ങാൻ കിടന്ന യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ലി​യ​തോ​വാ​ള പ​ന​ച്ചി​തു​രു​ത്തി​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ വി​ഷ്ണു(22) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച രാ​വി​ലെ വ​ള​രെ വൈ​കി​യും എ​ഴു​ന്നേ​ൽ​ക്കാ​തി​രു​ന്ന വി​ഷ്ണു​വി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ, ആ​ശു​പ​ത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Read Also : വെള്ളം വീഞ്ഞാക്കാൻ കഴിവുള്ള ബക്കറ്റ്? ഒരു ബക്കറ്റിന് ആമസോണിൽ 26000 രൂപ

സ​ർ​വേ ജോ​ലി​ക​ൾ​ക്കാ​യി പോ​കു​ന്ന വി​ഷ്ണു ചൊ​വ്വാ​ഴ്ച രാ​ത്രി വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ വി​ഷ്ണു ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യിരുന്നു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. മാ​താ​വ്: ശ്യാ​മ​ള. സ​ഹോ​ദ​രി: അ​നി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button