തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയോട് മോശമായി പെരുമാറിയ ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിജീവിത നമുക്ക് മകളാണെന്നും, അവര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Also Read:ഓൺലൈൻ വാണിജ്യ രംഗത്ത് പുതിയ പദ്ധതിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
‘അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഭരണമുന്നണിക്കെതിരെ ഗുരുതര ആരോപണമുണ്ട്. അത് അന്വേഷിക്കണം. കോടിയേരി ബാലകൃഷ്ണനും എം.എം മണിയും അതീജിവിതയെ വളഞ്ഞു വച്ച് ആക്രമിച്ചു. ഈ മാസം 30ന് കേസിലെ തുടരന്വേഷണ സമയം അവസാനിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിന് രാഷ്ട്രീയം കല്‍പ്പിച്ച് യുഡിഎഫിന്റെ തലയില്‍ കെട്ടിവച്ചു. ഇടത് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറയണം. ഹര്‍ജിയില്‍ ദുരൂഹതയുണ്ടെന്നാണ് കോടിയേരി പറഞ്ഞത്. അങ്ങനെ ദുരൂഹതയുള്ള കേസില്‍ ഒരാളെ എന്തിന് മുഖ്യമന്ത്രി കണ്ടു. കേസില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണം. കണ്ണില്‍ എണ്ണ ഒഴിച്ച് യുഡിഎഫ് അവള്‍ക്കൊപ്പമുണ്ടാകും’, സതീശൻ പറഞ്ഞു.
‘പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കാരണം കോടതിയുടെ ഇടപെടലാണ്. ആദ്യം സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തിയില്ല. ജാമ്യം ലഭിക്കാവുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കി. പി.സി.ജോര്‍ജിന് വീര പരിവേഷം നല്‍കി. പുഷ്പ പരവതിനി വിരിച്ച് സംഘ പരിവാര്‍ സംഘടനകള്‍ക്ക് സ്വീകരിക്കാന്‍ അവസരമൊരുക്കി. പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തപ്പോഴാണ് മുഖ്യമന്ത്രി മിണ്ടിയത്. ഒരു വര്‍ഗീയ വാദികളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല. അങ്ങനെയുള്ളവരുടെ വോട്ട് വേണ്ട. അതില്ലാതെ യുഡിഎഫ് തൃക്കാക്കരയില്‍ ജയിക്കും’, അദ്ദേഹം വ്യക്തമാക്കി.
‘ജോര്‍ജും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് നാടകം കളിക്കുകയാണ്. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്താല്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതിയ ആളാണ് താന്‍. പക്ഷേ അന്ന് ജോര്‍ജിന് സര്‍ക്കാര്‍ പുഷ്പ പരവതാനിയാണ് വിരിച്ചത്. ജോര്‍ജിനെ കെട്ടിപിടിച്ച് അനുഗ്രഹം വാങ്ങിയ ആളാണ് തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പിഡിപി പിന്തുണ എല്‍ഡിഎഫിനാണ്. പിഡിപി വര്‍ഗീയ കക്ഷിയല്ലെന്നാണ് കോടിയേരി പറയുന്നത്. മന്ത്രിമാരെയും മുന്‍ മന്ത്രിമാരെയും ഇടതുപക്ഷം വര്‍ഗീയ കക്ഷികളുമായി വില പേശാന്‍ നിയോഗിച്ചിരിക്കുകയാണ്’, വിഡി സതീശൻ ആരോപിച്ചു.
Post Your Comments