ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ധ്രുവീകരണ രാഷ്ട്രീയം കളിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ആർ.എസ്.എസും പ്രധാനമന്ത്രിയും ഇന്ത്യയുടെ അടിസ്ഥാന ഘടനയെ കളിയാക്കുന്നുവെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. 200 ദശലക്ഷം ആളുകളെ ഒറ്റപ്പെടുത്തുകയും അവരെ പൈശാചികമാക്കി മുദ്രകുത്തുകയുമാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആളുകളെ തല്ലാനും കൊല്ലാനും നടക്കുന്നവർ ഹിന്ദുക്കളല്ലെന്നും, താൻ ഹിന്ദുമതത്തെ കുറിച്ച് പഠിച്ചിട്ടുള്ളതാണെന്നും രാഹുൽ ഗാന്ധി പറയുന്നു. ആർ.എസ്.എസിനെ ഉന്നം വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി : മൂന്ന് പേർ അറസ്റ്റിൽ
‘ഇതിൽ ഹിന്ദുവായി ഒന്നുമില്ല, യഥാർത്ഥത്തിൽ അതിൽ ദേശീയതയുമില്ല. നിങ്ങൾ അവർക്ക് ഒരു പുതിയ പേര് ആലോചിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു. അവർ തീർച്ചയായും ഹിന്ദുവല്ല. ഞാൻ ഹിന്ദുമതത്തെ കുറിച്ച് വിശദമായി പഠിച്ചു. ആളുകളെ കൊല്ലാനും ആളുകളെ തല്ലാനും ആഗ്രഹിക്കുന്നതിൽ ഹിന്ദുവിന് യാതൊരു ബന്ധവുമില്ല’, രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിൽ, ശബ്ദമുയർത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘ഇന്ത്യ സംസാരിക്കുമ്പോൾ ഇന്ത്യ ജീവിക്കുന്നു, ഇന്ത്യ നിശബ്ദമാകുമ്പോൾ ഇന്ത്യ മരിക്കുന്നു. രാജ്യത്ത് എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നില്ലെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ചത്. ആളുകളെ ഒഴിവാക്കുന്ന ഇന്ത്യയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് എനിക്ക് പ്രശ്‌നമാണ്. ആരെയാണ് ഒഴിവാക്കുന്നത് എന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷെ, ആരെ ഒഴിവാക്കിയാലും എനിക്ക് പ്രശ്നമാണ്. കാരണം, ഇത് തികച്ചും അന്യായമാണ്. ഒഴിവാക്കപ്പെടുന്നവരിൽ വലിയ ഊർജ്ജമുണ്ടെന്ന് ഞാൻ കരുതുന്നു. അതല്ല ഇന്ത്യ’, രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments