KasargodLatest NewsKeralaNewsBusiness

റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് ജൂൺ 9 മുതൽ

സാങ്കേതിക മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഹാക്കത്തോണിന്റെ ഭാഗമാകാം

റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് ജൂൺ 9 മുതൽ 13 വരെ കാസർഗോഡ് നടക്കും. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനും സിപിസിആർഐ കാസർഗോഡും സംയുക്തമായി ചേർന്നാണ് റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ കേന്ദ്ര സർവകലാശാല, എൽബിഎസ് എൻജിനീയറിങ് കോളേജ്, കേരള കാർഷിക കോളേജ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പിന്തുണ നൽകുന്നുണ്ട്. കൂടാതെ, കോൺക്ലേവിന്റെ ഭാഗമായി റൂറൽ- അഗ്രിടെക് ഹാക്കത്തോൺ സംഘടിപ്പിക്കുന്നുണ്ട്. സാങ്കേതിക മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഹാക്കത്തോണിന്റെ ഭാഗമാകാം.

Also Read: വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു: ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും

കോൺക്ലേവിന്റെ ഭാഗമായി നിരവധി സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമീണ-കാർഷിക മേഖലകളെ ശക്തിപ്പെടുത്താൻ ഇത്തരം കോൺക്ലേവുകൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button