തിരുവനന്തപുരം: ജനവാസ മേഖലകളിൽ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മനേക ഗാന്ധി.
ഇത് സംബന്ധിച്ച് മനേകാ ഗാന്ധി സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ മനേക ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന, കര്‍ഷകരുടെയും മറ്റ് ജനങ്ങളുടെയും ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷമാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments