മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ. രഞ്ജിത്തിനാണ് (33) പരിക്കേറ്റത്.
Read Also : നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലിലേക്ക് എത്തിച്ചത്: മുഖ്യമന്ത്രി
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നു പോകുന്നതിനിടെയാണ് രഞ്ജിത്തിനെ കാട്ടുപന്നി ആക്രമിച്ചത്. കണ്ണൂരിൽ നിന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ഇയാൾ.
Read Also : ക്രിസ്തുമസ് – പുതുവത്സര വിപണി: പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
കാലിന് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Post Your Comments