ചാത്തന്നൂർ: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. പഴയാറ്റിൻകുഴി കയ്യാലക്കൽ സക്കീർ ഹുസൈൻ നഗർ 19 തൊടിയിൽ പുരയിടത്തിൽ സനോഫറിന്റേയും ഷാഹിദയുടെയും ഏക മകൻ മുഹമ്മദ് ഷാൻ (ഷാ മോൻ -16) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ താന്നിയിലായിരുന്നു സംഭവം. ആറു സുഹൃത്തുക്കൾക്കൊപ്പം താന്നിയിലെത്തിയ മുഹമ്മദ് ഷാനും സംഘത്തിലുണ്ടായിരുന്ന രണ്ടു പേരും കടലിൽ ഇറങ്ങുകയായിരുന്നു. ഇവരിൽ മുഹമ്മദ് ഷാൻ തിരയിൽപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മുഹമ്മദ് ഷാനെ കണ്ടെത്തി കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇരവിപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
തട്ടാമലയിലുള്ള ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു മുഹമ്മദ് ഷാൻ.
Post Your Comments