Latest NewsNewsIndiaBusiness

ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു

2,466 കോടി രൂപയാണ് പ്രവർത്തന ലാഭം

മാർച്ച് 31ന് അവസാനിച്ച പാദത്തിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം പ്രഖ്യാപിച്ചു. 606 കോടി രൂപയാണ് ഇത്തവണ അറ്റാദായം കൈവരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 250 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ, ഇത്തവണ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാർഷിക അറ്റാദായം 2,160 കോടി രൂപയിൽ നിന്നും 3,404.70 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ, 2,466 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റ പലിശ വരുമാനം 3,986 കോടി രൂപയായി ഉയർന്നു.

Also Read: കൂടെ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്ന് അതിജീവിത

shortlink

Related Articles

Post Your Comments

Related Articles


Back to top button