MalappuramKeralaNattuvarthaLatest NewsNews

ഭര്‍തൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് (22) ആണ് മരിച്ചത്

മലപ്പുറം: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടില്‍ ഹുക്കില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന്, വീട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

Read Also : ‘ഇത് ആന്ധ്രാപ്രദേശോ അതോ പാകിസ്ഥാനോ?’: ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി

സംഭവ സ്ഥലത്തെത്തിയ മേലാറ്റൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൊബൈല്‍ ടെക്‌നീഷ്യനായ ഇര്‍ഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതില്‍ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്‌റത്ത്. മകള്‍: സന്‍ഹ അയ്മന്‍(മൂന്ന്).

shortlink

Related Articles

Post Your Comments

Related Articles


Back to top button