Latest NewsNewsIndia

‘ഇത് ആന്ധ്രാപ്രദേശോ അതോ പാകിസ്ഥാനോ?’: ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി

അമരാവതി: ആന്ധ്രാപ്രദേശിൽ ഗുണ്ടൂരിലെ ജിന്ന ടവറിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. ജിന്ന ടവറിന്റെ പേര് മാറ്റി പകരം, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പേര് ചേർക്കണമെന്നാണ് സംഘം ആവശ്യമുന്നയിച്ചത്. പ്രതിഷേധവുമായി മാർച്ച് നടത്താൻ ശ്രമിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എമ്മിന്റെ യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കളും പ്രവർത്തകരും ജിന്ന ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും, പോലീസ് അത് പരാജയപ്പെടുത്തുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Also Read:‘ബ്ലെസ്ലി പറഞ്ഞ ടോക്സിക് കാമുകി ഞാനാണ്, എന്നോട് പറഞ്ഞതൊക്കെ ദിൽഷയോടും പറയുന്നു’: പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് മുൻ കാമുകി

ജിന്ന ടവർ എന്ന പേര് മാറ്റി ടവറിന് അബ്ദുൽ കലാം എന്ന് നാമകരണം ചെയ്യണം എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പിയും മറ്റ് ഹൈന്ദവ സംഘടനകളും ചേർന്ന് ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയർത്തുന്നുണ്ടായിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ജിന്ന ടവറിന്റെ പേര് എ.പി.ജെ അബ്ദുൾ കലാം ടവർ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട സുനിൽ ദിയോധർ, പ്രതിഷേധത്തിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നീക്കത്തിനെതിരെ ശബ്ദമുയർത്തി. ‘നമ്മൾ ആന്ധ്രാപ്രദേശിലാണോ അതോ പാകിസ്ഥാനിലാണോ’ എന്നദ്ദേഹം ട്വീറ്റ് ചെയ്തു. ടവറിന്റെ പേര് മാറ്റണമെന്ന് തങ്ങളുടെ പാർട്ടി മാത്രമല്ല, ജനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു.

അതേസമയം, ഈ ആവശ്യം അംഗീകരിക്കാൻ ആന്ധ്രാ സർക്കാർ തയാറായിരുന്നില്ല. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുവാനുള്ള വെെ.എസ് ജ​ഗൻ മോഹൻ റെഡ്ഡി എന്ന ഏകാതിപധിയുടെ ശ്രമമാണിതെന്നും വൈഎസ് ജഗന്റെ നേതൃത്വത്തിലുള്ള സർക്കാർ ശബ്ദങ്ങളെ അടിച്ചമർത്താൻ അവരുടെ യഥാർത്ഥ നിറം കാണിച്ചുവെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ട്വീറ്റ് ചെയ്യ്തു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാഴികക്കല്ലായാണ് ജിന്ന ടവറിനെ കണക്കാക്കുന്നത്. 1940ൽ പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ സന്ദർശനത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്മാരകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button