ThiruvananthapuramAgricultureKeralaNattuvarthaLatest NewsNews

കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

തിരുവനന്തപുരം: കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന, കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കുന്നതിനായി, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന് അനമതി നൽകാൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഇതേത്തുടർന്ന്, കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചിടാൻ ഉത്തരവിടാനുള്ള അധികാരം, തദ്ദേശഭരണ സ്ഥാപനത്തിലെ അദ്ധ്യക്ഷന്മാർക്കു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂര്‍ണ്ണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

‘ഇതിനായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്ക്, ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകും. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാൻ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവയ്‌ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വയ്ക്കാനോ അനുമതിയില്ല,’ മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button