തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂര്‍ണ്ണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം.
വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.
രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. അനെർട്ട് സി.ഇ.ഒയും ജർമൻ കൺസൾട്ടൻസി അധികൃതരും ധാരണാപത്രത്തിൽ ഒപ്പ് വച്ചു.
കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. പദ്ധതിക്കായുള്ള കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്ച്ചക്കകം തീരുമാനിക്കും.
Post Your Comments